Tuesday, February 28, 2012
സ്വപ്നം
ഒരിക്കല്‍ കൂടി നീയൊന്നു വിരിഞ്ഞെങ്കില്‍
പറയുമായിരുന്നു ഞാന്‍
പറഞ്ഞു തീരാത്ത വിശേഷങ്ങള്‍
നിന്നോടു ഞാനെന്‍റെ പറഞ്ഞു തീരാത്ത വിശേഷങ്ങള്‍
പറയുന്നുണ്ടിപ്പോഴും നിന്നോടു
ഞാനെന്‍റെ കണ്ണീരില്‍ ചാലിച്ച
ഏഴു സ്വരങ്ങളുള്ള ആത്മഗീതം
ഏഴു വര്‍ണങ്ങളുള്ള ആത്മഗീതം
മാനത്തിന്‍ മൂടുപടം മാറ്റി നീ വന്നെങ്കില്‍
പാടാം നിനക്കായ് ഞാന്‍ വീണ്ടും,
ശ്രുതിയറിയാത്ത ആ ഗാനം
നീ കേള്‍ക്കുവാന്‍ ആശിച്ച ആ ഗാനം
അതു കേള്‍ക്കുവനെങ്കിലുംനീയെന്‍റെ മുന്നില്‍
ഒരിക്കല്‍ കൂടി ഒന്ന് വിരിഞ്ഞെങ്കില്‍ ..........
രാഗലക്ഷ്മി സി.
Subscribe to:
Posts (Atom)