Wednesday, June 8, 2011
കണ്ണാടി
ഇപ്പോഴാണ് കണ്ടത് ഒരു പഴയ ഡയറിക്കകത്ത് കുറിച്ചിട്ട ചില വരികള്‍.
ഞാന്‍ അതിവിടെ നിങ്ങളോട് പങ്കു വക്കുന്നു..
എനിക്ക് നിന്നോടുള്ള പ്രേമം ഒരു കണ്ണാടി പോലെയായിരുന്നു
ഞാന്‍ എന്നെ തന്നെ കണ്ടിരുന്ന ഒരു കണ്ണാടി.
ഇന്നതില്‍ അഴുക്കു വീണു കാഴ്ച മങ്ങിയിരിക്കുന്നു..
എനിക്ക് എന്‍റെ മുഖം കാണുവാന്‍ ആഗ്രഹവുമില്ല..
അതുകൊണ്ട് തന്നെ ഞാന്‍ അത് തുടച്ചു മിനുക്കാന്‍ ശ്രമിക്കുന്നുമില്ല...
Wednesday, May 4, 2011
'ബെഹരൂപിയ'
പുറത്ത് ഇലകളില്‍ ശക്തിയില്ലാതെ ഇടവിട്ട് മഴത്തുള്ളികള്‍ വീണു ചിതറുന്ന ശബ്ദം എനിക്ക് കേള്‍ക്കാം . ഈ ഇരുട്ടില്‍ എന്‍റെ കട്ടിലില്‍ കിടന്നു ആലോചിക്കുമ്പോള്‍ , എനിക്ക് തോന്നുന്നു എന്‍റെ ചിന്തകളും പുറത്തു പെയ്യുന്ന മഴയെ പോലെ വികലമായിരുന്നെന്നു .
ഒരിക്കല്‍ എവിടെയോ എന്‍റെ പേരിനൊപ്പം കോറിയിട്ട 'ബെഹരൂപിയ' എന്ന വാക്ക് കണ്ടിട്ട് എന്‍റെ ഏറ്റവും നല്ല സുഹൃത്തുക്കളില്‍ ഒരാള്‍ എന്നോട് ചോദിച്ചു അതിന്‍റെ അര്‍ത്ഥമെന്താണെന്ന് . അന്നെനിക്കതിന്റെ അര്‍ഥം അറിയില്ലായിരുന്നു . ഇന്നെനിക്കറിയാം അതിനര്‍ത്ഥം 'ആള്‍ മാറാട്ടക്കാരന്‍ '. കടന്നു വന്ന വഴിയില്‍ പലയിടത്തും ഞാന്‍ അതായിരുന്നു.എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരെ ,എന്നിരുന്നാലും ആരെയും വേദനിപ്പിക്കാന്‍ വേണ്ടിയായിരുന്നില്ല , ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ സദയം ക്ഷമിക്കുക.....

Subscribe to:
Posts (Atom)