Wednesday, May 4, 2011

'ബെഹരൂപിയ'

പുറത്ത് ഇലകളില്‍ ശക്തിയില്ലാതെ ഇടവിട്ട്‌ മഴത്തുള്ളികള്‍ വീണു ചിതറുന്ന ശബ്ദം എനിക്ക് കേള്‍ക്കാം . ഇരുട്ടില്‍ എന്‍റെ കട്ടിലില്‍ കിടന്നു ആലോചിക്കുമ്പോള്‍ , എനിക്ക് തോന്നുന്നു എന്‍റെ ചിന്തകളും പുറത്തു പെയ്യുന്ന മഴയെ പോലെ വികലമായിരുന്നെന്നു .

ഒരിക്കല്‍ എവിടെയോ എന്‍റെ പേരിനൊപ്പം കോറിയിട്ട 'ബെഹരൂപിയ' എന്ന വാക്ക് കണ്ടിട്ട് എന്‍റെ ഏറ്റവും നല്ല സുഹൃത്തുക്കളില്‍ ഒരാള്‍ എന്നോട് ചോദിച്ചു അതിന്‍റെ അര്‍ത്ഥമെന്താണെന്ന് . അന്നെനിക്കതിന്റെ അര്‍ഥം അറിയില്ലായിരുന്നു . ഇന്നെനിക്കറിയാം അതിനര്‍ത്ഥം 'ആള്‍ മാറാട്ടക്കാരന്‍ '. കടന്നു വന്ന വഴിയില്‍ പലയിടത്തും ഞാന്‍ അതായിരുന്നു.എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരെ ,എന്നിരുന്നാലും ആരെയും വേദനിപ്പിക്കാന്‍ വേണ്ടിയായിരുന്നില്ല , ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ സദയം ക്ഷമിക്കുക.....